Saturday, January 19, 2008

വിദ്യാ(ആഭാസം)


അതെ….ശരണം വിളിയുടെ കുറവ് മാത്രമേയുണ്ടായിരുന്നുള്ളൂ….3 ഹെയറ് പിന് അതെല്ലങ്കില്‍ 120 യൊള്ളം പടികള്‍…ആദ്യമായി പുനലൂര്‍ എസ്സ് എന്‍ കോളെജ് കയറുമ്പോള്‍…

വിപ്ലവ വിദ്യാ സംഘടന മാത്രം…അവരുടെ കൊടിയും ബാനറും മാത്രം…മുന്നക്ഷരത്തിന് പകരം ഇംഗ്ലിഷ് അക്ഷരമാലയിലെ വേറെയെതെങ്ങിലും പറഞ്ഞു പോയാല്‍ സംസ്ഥാനത്തെ ആദ്യത്തെ റെഫെറല്‍ താലൂക്ക് ആശുപത്രിയില്‍ റഫറ് ചെയ്യാന്‍ പോലും ആരുമുണ്ടാകില്ലാ എന്ന ബാലപാഠം സ്ക്കൂള്‍ പാഠാവലിയില്‍ നിര്‍ബന്ധമായി പഠിപ്പിച്ചു പോരുന്നതു കൊണ്ട് വേറെ അക്ഷരമോ കൊടിയുടെ നിറമോ കണ്ണിന് പിടിച്ചിരുന്നില്ല… എന്തിന് ……..കോളെജില്‍ പോയവന്‍ ദേ… മെഡിക്കല്‍ കോളെജിനു പോലും വേണ്ടാതായി കിടക്കുന്നു എന്ന് നല്ലവരായ നാട്ടുക്കാരെ കൊണ്ട് പറയിയ്ക്കണം….?

കാശ്മീര്‍ പോലുള്ള കാലാവസ്ഥ കാരണം ശരീരം മുഴുവന്‍ ടാന്‍ കളറില്‍ നടന്നിരുന്ന ചിലര്‍ ഇടയ്ക്കിടെ, പ്രത്യേകിച്ച് കോളെജ് തിരഞ്ഞിടുപ്പിനുബന്ന്ദിച്ച് വേറെ കുറെ അക്ഷരങ്ങളുമായി കൂട്ട് പിടിയ്ക്കുകയും പിന്നീട് നടന്ന സ്നേഹ തലോടലിന്റെ ഫലമായി ശരീരത്തിന്റെ പെയ്ന് റ് പോയി ഉത്തേരേന്ത്യക്കാരെ പോലെ വെള്ളുക്കുകയും ചെയ്ത സ്റ്റോറികള്‍ ധാരാളം.

അങ്ങനെ വളരെ സമാധാനത്തോടെ കോളെജില്‍ പോയിരുന്ന കാലം….പണ്ടുള്ളവര്‍ ക്ലാസ്സെന്നോ മറ്റോ പ്രയോഗിച്ചേക്കാവുന്ന സ്ഥലത്ത് കോളെജ് എന്ന് പറഞ്ഞത് മനപൂര്‍വം…കാന്റ്റീന്‍ ഒരിക്കലും ക്ലാസ്സ് റൂം ആകാന്‍ കഴിയില്ലലോ.....?അന്നൊരിക്കലാണ് ആ ഭീകര സംഭവമുണ്ടായതു....കോളെജിലെയ്ക്കുള്ള ഹെയറ് പിന് കയറുന്നതിനെടെയിലാണ് ആ നിലവിളികള്‍ കേട്ടത്…തെരഞ്ഞെടുപ്പ് കഴിഞ്ഞു… വിളിയ്കേണ്ടവര്‍ നിലവിളിയ്ച്ചു തീര്‍ത്തതാണലോ…..

ദെന്‍????

അപ്പോഴാണ് ആ ദാരുണ സംഭവം... ലോവറ് പ്രെംമ്മറി സ്ക്കുള്‍ സ്റ്റുഡ്ന്‍സിനെ പോലെ കോളെജിലെ പുലികളെ വരെ ട്രീറ്റ് ചെയ്തിരുന്ന……അവരെ പെരുമാറാന്‍ ചാലിയക്കര വനത്തില്‍ നിന്നും ചുരലുകള്‍ ഇംപ്പോര്‍ട്ട് ചെയ്യാന്‍ വരെ മടിക്കാട്ടാതിരുന്ന നമ്മുടെ പ്രിന്‍സി…… കാന്റ്റീന് സമീപം സേനാനായകനെ പോലെ വാളിന് പകരം സ്വന്തം ആയുധമായ ചുരലുമായി….കുടെ അറ്റന്റ്യ്ഴ്സ് സേനയും……

ചുറ്റും…..ക്ലാസ്സില്‍ കയറി താന്‍ ആ ക്ലാസ്സിലെ പ്രജയാണ് എന്ന് ആദ്യമായി കാണുന്ന സാറിനെ അറിയിക്കണോ….അതോ… കാന്റ്റീനില്‍ കയറി ഒളിയ്ക്കണോ….. അതോ… അതോ…
ആകെ റ്റെന്‍ഷനടിയ്ക്കുന്ന…..ഫസ്റ്റ് യിയറ് പ്രീ-കളുടെ മുഖം…… ഭീകരാന്തീരിക്ഷമാണോ…. അതോ…കോളെജ് നന്നാവുന്നതിന്റെ നാന്ദിയോ……

പെട്ടെന്ന് സാറും കിങ്കരന്മാരും നടുങ്ങുമാതിരി താഴെ പുല്ലുകള്‍ക്ക് മറവില്‍ അന്നു വരെ തിരോന്തരം ചൂള്ള ഭാഗത്തു ചില നേരങ്ങള്ളില്‍ മാത്രം കേള്‍ക്കാന്‍ കഴിയുമ്മായിരുന്ന മഹത് വചനങ്ങള്‍ ഘോര ഘോരമായി…..ശബ്ദം ശ്രദ്ധിച്ചു…… കോളെജ് പുലികളുടെതാണ്………………..

ഞെട്ടല്‍ മാറിയപ്പോള്‍…..കേട്ടതിനെക്കാള്‍ ഗ്രെയ്ഡു കൂടിയ ചില വചനങ്ങള്‍ മുകളില്‍ നിന്നും…………പ്രിന്‍സിയും കൂട്ടരും…..

ഓടി തള്ളിപ്പോയി…………………

എന്താണ് പ്രശ്നം……………..ഓടുന്നെടെയില്‍ ഒരു പുലി വിളിച്ചു പറഞ്ഞു………..ഞങ്ങളെ ഓടിച്ചിട്ട് പഠിപ്പിക്കാനുള്ള പ്രിന്‍സിയുടെ ശ്രമം ഞങ്ങള്‍ പുലും…….അല്ല പല്ലും നഖവും കൊണ്ട് എതിര്‍ത്ത് തോല്‍പ്പിയ്ക്കും….

അന്ന് ചില പുതിയ കാര്യങ്ങള്‍ (എന്നെത്തെയും പോലെ) കോളെജില്‍ നിന്നും പഠിക്കാനായതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ വീട്ടിലെയ്ക്ക്, അല്ല രാം രാജില്‍ മമ്മൂട്ടിയുടെ പടത്തിന്‍ ആളുണ്ടോ എന്ന് നോക്കാന്‍…..